പാലക്കാട്: സ്‌കൂൾ വിദ്യാർത്ഥിനിയെ നയത്തിൽ സിനിമാ തിയേറ്ററിൽ എത്തിച്ചു പീഡിപ്പിച്ച അറുപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റൂർ വണ്ടിത്താവളം സ്വദേശി രാജഗോപാലനെയാണ് ചിറ്റൂർ പോലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.
വിദ്യാർത്ഥിനി പഠിക്കുന്ന സ്‌കൂൾ ബസിലെ സഹായിയാണ് ഇയാൾ. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നു മണിയോടെ കുട്ടിയുമൊത്തു തിയേറ്ററിൽ എത്തിയാണ് പപീഡിപ്പിച്ചത്. എന്നാൽ ഇത് ശ്രദ്ധയിൽ പെട്ട തിയേറ്ററിൽ ഉണ്ടായിരുന്ന ആളുകൾ ഇയാളെ പിടികൂടുകയും പോലീസിനെ വിവരം അറിയിക്കുകയും ആയിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.