പ്രകൃതിവിരുദ്ധ പീഡനം: വൈദികന് 18 വർഷം കഠിന തടവ്

എ കെ ജെ അയ്യര്‍
തിങ്കള്‍, 2 മെയ് 2022 (17:21 IST)
കൊല്ലം: സെമിനാരി വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനും ലൈംഗിക അതിക്രമത്തിനും ഇരയാക്കിയ കേസിൽ വൈദികനെ കോടതി പതിനെട്ടു വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. കൊല്ലം കോട്ടാത്തല സെന്റ് മേരീസ് പള്ളി വികാരി ആയിരുന്ന ഫാ.തോമസ് പാറേക്കുളത്തിനെതിരെ നാല് കേസുകളിലായിട്ടാണ് പതിനെട്ടു വർഷത്തെ കഠിന തടവ് ശിക്ഷ വിധിച്ചത്.

ഫാ.തോമസ് പാറേക്കുളം 2016 വർഷ കാലയളവിൽ കൊട്ടാരക്കര തേവലപ്പുറം പുല്ലാമല ഹോളിക്രോസ് സെമിനാരിയിലെ വൈദികനായിരുന്നപ്പോൾ പള്ളിയോട് ചേർന്നുള്ള തന്റെ മുറിയിൽ വിദ്യാർത്ഥികളെ രാത്രി കൂട്ടിക്കൊണ്ടു പോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നാണു കേസ്.

കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി (പോക്സോ) കെ.എൻ.സുജിത്ത് ആണ് ശിക്ഷ വിധിച്ചത്.  തിരുവനന്തപുരത്തെ ശിശു സംരക്ഷണ സമിതിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പുനലൂർ പോലീസായിരുന്നു കേസ് അന്വേഷണം നടത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തര്‍പ്രദേശില്‍ ശക്തമായ കൊടുങ്കാറ്റും മഴയും; 60 പേര്‍ മരിച്ചു

ഇന്ത്യയില്‍ ഒരാള്‍ ഏറ്റവും കൂടുതല്‍ പെട്രോള്‍ ഉപയോഗിക്കുന്ന സംസ്ഥാനം ഏതാണെന്നറിയാമോ

SSLC Results : എസ്എസ്എൽസി പരീക്ഷ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ അറിയാം

ഹോര്‍മുസ് തുറക്കാന്‍ ഇറാന്‍ തയ്യാറാണ്, പക്ഷേ അമേരിക്ക ഈ മൂന്ന് നിബന്ധനകള്‍ അംഗീകരിക്കണം

Rahul Gandhi: മൂന്ന് പേർക്കും ഇന്ന് രാഹുലിന്റെ വിളിയെത്തും; പ്രഖ്യാപനം അതിനുശേഷം

അടുത്ത ലേഖനം
Show comments