കോഴിക്കോട്: ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെതിരെ പോലീസ് കേസെയൂത്ത്. എന്നാല്‍ യുവാവ് ഒളിവില്‍ പോയതിനെ തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടു.
ഡിസംബര്‍ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയെ കാണാതായിരുന്നു. കുട്ടിയെ യുവാവ് എട്ടാം തീയതി രാത്രി യൂണിവേഴ്സിറ്റി കാമ്പസില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
എന്നാല്‍ പിന്നീട് അസമയത്ത് റോഡില്‍ കണ്ട പെണ്‍കുട്ടിയെ ഓട്ടോ റിക്ഷാ ഡ്രൈവര്‍ തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പീഡിപ്പിച്ച യുവാവ് കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ നിന്ന് രാത്രി എട്ടു മണിക്ക് ബേസില്‍ കയറ്റുന്നതായി സി.സി.ടിവി ദര്ശങ്ങളില്‍ കാണുന്നതായി പോലീസ് അറിയിച്ചു.
യുവാവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാത്തതിനാലാണ് ഇയാളുടെ ഫോട്ടോ പുറത്തുവിട്ടത്. ഫേസ്ബുക്കിലൂടെയും ഇയാളുടെ വിവരം പുറത്തുവിട്ടിട്ടുണ്ട്. ഇയാള്‍ക്കെതിരെ ചേവായൂര്‍ പോലീസ് പീഡനത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.