Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാലികയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ 37 കാരനെ പോലീസ് അറസ്റ്റ് ചെയ്തു

ബാലികയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ 37 കാരനെ പോലീസ് അറസ്റ്റ് ചെയ്തു

എ കെ ജെ അയ്യര്‍

, വ്യാഴം, 17 മാര്‍ച്ച് 2022 (15:36 IST)
തൃശൂർ: ബാലികയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതിയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. വരവൂർ കമ്മുലിമുക്ക് രമേശ് എന്നയാളെ തൃശൂർ ഫാസ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി ബിന്ദു സുധാകരനാണ് ശിക്ഷിച്ചത്.

കേസിനാസ്പദമായ സംഭവം നടന്നത് 2014 ലാണ്. ഇതിനൊപ്പം ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടയ്ക്കാത്ത പക്ഷം ഒരു വര്ഷം കൂടി കഠിനതടവ് അനുഭവിക്കണം.

 ബാലികയുടെ മാതാവിന്റെ കാമുകനാണ് കുട്ടിയെ പീഡിപ്പിച്ചത് എന്നാണു കേസ്. കേസിൽ മാതാവിനെയും രണ്ടാം പ്രതിയാക്കിയിരുന്നു എങ്കിലും ഒടുവിൽ കോടതി അവരെ കുറ്റവിമുക്തയാക്കി. അനാഥാലയത്തിലായിരുന്നു കുട്ടി താമസിച്ചിരുന്നത്. ഇൻസ്‌പെക്ടർമാരായ വിപിൻ ദാസ്, എം.കെ.സുരേഷ് കുമാർ എന്നിവരാണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്തനംതിട്ടയില്‍ കൗണ്‍സിലിങിനെത്തിയ 17കാരിക്കെതിരെ ലൈംഗിക അതിക്രമം: വൈദികന്‍ അറസ്റ്റില്‍