Webdunia - Bharat's app for daily news and videos

Install App

ബാലികയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: അയല്‍ക്കാരന്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍
തിങ്കള്‍, 5 ജൂലൈ 2021 (09:50 IST)
ഇടുക്കി: ആറ് വയസുകാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെ നടത്തിയ അന്വേഷണത്തില്‍ അയല്‍ക്കാരനായ 22 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വണ്ടിപ്പെരിയാര്‍ ചൂരക്കുളം എസ്റ്റേറ്റിലെ ദമ്പതികളുടെ മകളാണ് ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടത്.
 
കഴിഞ്ഞ മുപ്പത്തിനായിരുന്നു ലയത്തിലെ മുറിയില്‍ കെട്ടിയിട്ടിരുന്ന കയറില്‍ തൂങ്ങിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിനു പുറത്തു പോയി തിരിച്ചുവന്ന സഹോദരനാണ് മൃതദേഹം കണ്ടത്. വീട്ടില്‍ കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചിരിക്കാം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായി എന്ന് കണ്ടെത്തി.
 
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാര്‍ പോലീസ് അയല്‍ക്കാരനെ പിടികൂടിയത്. കുട്ടിയെ യുവാവ് ഏറെ ദിവസങ്ങളായി പീഡിപ്പിച്ചിരുന്നു എന്നും പോലീസ് വെളിപ്പെടുത്തി. വീട്ടില്‍ നിന്ന് മാതാപിതാക്കള്‍ ജോലിക്കായി പുറത്തു പോയിരുന്ന സമയത്തായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തിനിടെ കുട്ടി ബോധരഹിതയാവുകയും അകക്കമില്ലാതിരുന്നപ്പോള്‍ മരിച്ചെന്നു കരുതി കുട്ടിയെ കെട്ടി തൂക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

അടുത്ത ലേഖനം
Show comments