Publish Date: Wed, 05 Apr 2023 (19:25 IST)
Updated Date: Wed, 05 Apr 2023 (19:26 IST)
കാസർകോട്: പതിനാലുകാരിയെ പ്രകൃതി വിരുദ്ധമായ രീതിയിൽ പീഡിപ്പിച്ച കേസിൽ 29 കാരനെ അറസ്റ്റ് ചെയ്തു. വെള്ളരിക്കുണ്ട് കാരാട്ട് കൂളിപ്പാറ സ്വദേശി വിഷു (29 വാണ് അറസ്റ്റിലായത്.
വീട്ടിൽ ആളില്ലാത്ത തക്കം നോക്കി വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. 2022 ഡിസംബറിലായിരുന്നു ഇത് നടന്നത്.
ഈ ദൃശ്യം ഇയാൾ പെൺകുട്ടിയുടെ കൂട്ടുകാരിയെ കാണിച്ചു. ഈ വിവരം പെൺകുട്ടി പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവിനെ അറിയിക്കുകയും തുടർന്ന് വെള്ളരിക്കുണ്ട് പോലീസിൽ പരാതി നൽകുകയുമായിരുന്നു. പോലീസ് കൈയോടെ പ്രതിയെ പിടികൂടുകയും ചെയ്തു. ഇയാൾ പോലീസ് ട്രെയിനിംഗിന്റെ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്നാണ് സൂചന. ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.