Webdunia - Bharat's app for daily news and videos

Install App

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ശനി, 24 സെപ്‌റ്റംബര്‍ 2022 (17:57 IST)
കോഴിക്കോട്: സ്‌കൂൾ ബാത്ത്റൂമിൽ വച്ച് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലായി ചക്കുംകടവ് സ്വദേശി നടുമ്പുരയ്ക്കൽ ജയേഷ് എന്ന 32 കാരനാണ് വെള്ളയിൽ പോലീസിന്റെ പിടിയിലായത്.

സ്‌കൂൾ വിടുന്ന സമയത്ത് സ്‌കൂളിൽ കടന്നു ബാത്റൂമിൽ വച്ചാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. വൈകിട്ട് സ്‌കൂൾ വിടുമ്പോൾ കുട്ടികളെ കൊണ്ടപോകാനായി രക്ഷിതാക്കളും സ്‌കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹന ഡ്രൈവർമാർക്കും ഒപ്പമാണ് ഇയാൾ സ്‌കൂളിൽ പ്രവേശിച്ചതും കുട്ടിയെ പീഡിപ്പിച്ചതും.

പ്രമാദമായ സുന്ദരിയമ്മ കൊലക്കേസിൽ പ്രതിയായിരുന്ന ജയേഷ് ആണ് സംഭവത്തിലെ പ്രതി എന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് കണ്ടെത്തിയത്. സെക്യൂരിറ്റി ജീവനക്കാരെ കാണിച്ചതിൽ നിന്നും പ്രതി ജയേഷ് തന്നെ എന്ന് സ്ഥിരപ്പെടുത്തി. ഇയാൾ പ്രായപൂർത്തി ആകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയതിനു ടൌൺ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ടെന്നും പോലീസ് പറഞ്ഞു.

കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്തു നിന്നാണ് ഇയാളെ പോലീസ് സമർത്ഥമായി കസ്റ്റഡിയിലെടുത്തത്. ഇതിനായി പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

അടുത്ത ലേഖനം
Show comments