ബാലികയെ മാനഭംഗപ്പെടുത്തിയ രണ്ടാനച്ഛന് 43 വര്‍ഷം തടവ്

എ കെ ജെ അയ്യര്‍
വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (15:02 IST)
ഇടുക്കി: പതിനേഴുകാരിയെ മാനഭംഗപ്പെടുത്തിയ കേസിൽ രണ്ടാനച്ഛന് കോടതി 43 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. വെള്ളിയാമറ്റം കൂവക്കണ്ടം സ്വദേശിയായ 43 കാരനെ ഇടുക്കി അതിവേഗ പ്രത്യേക കോടതി ജഡ്ജി ടി.ജി.വർഗ്ഗീസാണ് ശിക്ഷിച്ചത്. ഇതിനൊപ്പം 39000 രൂപ പിഴയും അടയ്ക്കണം.  

2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ചു വീട്ടിലെത്തിയ പ്രതി തനിച്ചുണ്ടായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ കുട്ടി പ്രതിരോധിച്ചതോടെ ദേഹോപദ്രവം ഏൽപ്പിച്ചു. കാഞ്ഞാർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ പതിനാലു സാക്ഷികളെയും 15 പ്രമാണങ്ങളെയും ഹാജരാക്കി.

വിവിധ വകുപ്പുകളിൽ ആകെ ലഭിച്ച ശിക്ഷയിൽ ഏറ്റവും ഉയർന്ന ശിക്ഷയായ പത്ത് വര്ഷം അനുഭവിച്ചാൽ മതി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കണം; പുറത്താക്കലിന് പിന്നാലെ പ്രതികരണവുമായി കെസി വേണുഗോപാല്‍

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

പ്രഖ്യാപനം ഉടനുണ്ടാകും, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കും

അടുത്ത ലേഖനം
Show comments