Select Your Language

Notifications

webdunia
webdunia
webdunia
webdunia

വനിതാ വോളിബോള്‍ താരത്തെ പീഡിപ്പിച്ച പരിശീലകന്‍ അറസ്റ്റില്‍

വനിതാ വോളിബോള്‍ താരത്തെ പീഡിപ്പിച്ച പരിശീലകന്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍

പത്തനംതിട്ട , ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (15:47 IST)
വനിതാ വോളിബോള്‍ താരത്തെ പീഡിപ്പിച്ച പരിശീലകനെ കഴിഞ്ഞ ദിവസം പോലീസ് അറസ്‌റ് ചെയ്തു. പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ സ്വദേശി പ്രമോദ് എം പിള്ളയാണ് അറസ്റ്റിലായത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണെന്ന് ആരോപണമുള്ളതായി പോലീസ് വെളിപ്പെടുത്തി.
 
പതിനെട്ടുകാരിയായ കൊടുമണ്‍ സ്വദേശിനിയായ കായിക താരമാണ് പരാതി നല്‍കിയത്. പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിവരം അറിഞ്ഞ പ്രതി ഒളിവില്‍ പോയെങ്കിലും കൊടുമണ്‍ പോലീസ് ഇയാളെ അറസ്‌റ് ചെയ്തു വനിതാ പൊലീസിന് കൈമാറി.
 
പെണ്‍കുട്ടി പ്രാദേശിക കായിക അക്കാദമിയിലാണ് പരിശീലിക്കുന്നത്. വഴിയില്‍ പെട്ടന്ന് മഴ വന്നപ്പോള്‍ നനയാതിരിക്കാന്‍ ഒരിടത്തു കയറി നിന്നുവെന്നും അപ്പോള്‍ പ്രമോദ് തന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി പോയി എന്നും തിരികെ വാങ്ങാന്‍ എത്തിയപ്പോള്‍ തന്നെ ബലപ്രയോഗത്തിലൂടെ കീഴടക്കിയെന്നുമാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ വേണ്ടെന്ന് വെച്ചു