Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരാധക കൂട്ടത്തെ കടിഞ്ഞാൺ ഇടേണ്ടത് മോഹൻലാൽ: ഹരീഷ് പേരടി

ആരാധക കൂട്ടത്തെ കടിഞ്ഞാൺ ഇടേണ്ടത് മോഹൻലാൽ: ഹരീഷ് പേരടി
, ബുധന്‍, 19 ജൂണ്‍ 2019 (10:21 IST)
ഫാൻസിനെ നിയന്ത്രിക്കേണ്ടത് മോഹൻലാൽ ആണെന്ന് നടൻ ഹരീഷ് പേരടി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും മോഹന്‍ലാലും പങ്കെടുത്ത വേദിയില്‍ മോഹന്‍ലാല്‍ ആരാധകരുടെ ആര്‍പ്പുവിളി സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാക്കിയിരുന്നു. ഇതേ തുടർന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചത്. 
 
ഫെയ്‌സ്ബുക്ക് കുറിപ്പ്:
 
സംസ്ഥാനത്തിന്റെ മുഖ്യ മന്ത്രി സംസാരിക്കുമ്പോള്‍ അദ്ദേഹത്തെ സംസാരിക്കാന്‍ സമ്മതിക്കാതെ ആര്‍പ്പു വിളിച്ച ഫാന്‍സിനെ ലാലേട്ടന്‍ നിയന്ത്രിക്കണമായിരുന്നു. അത് പിണറായിയായാലും മോദിയായാലും അമിത് ഷായായാലും ഉമ്മന്‍ ചാണ്ടി യായാലും രമേഷ് ചെന്നിത്തലയായാലും ഔദ്യോഗിക പദവികളെ എത് ഫാന്‍സും ബഹുമാനിച്ചെ പറ്റു…. അതല്ലങ്കില്‍ ജനാധിപത്യ രീതിയിലൂടെ അവര്‍ക്കെതിരെ അവരുടെ നയങ്ങളെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്ന് കാണിക്കുന്ന സമരം ചെയ്യണം… ലോക സിനിമയിലെ നല്ല പത്ത് നടന്‍മാരില്‍ ഒരാളാണ് എന്ന് ഞാന്‍ വിശ്വസിക്കുന്ന എന്റെ പ്രിയപ്പെട്ട ലാലേട്ടന്‍ ഈ ആരാധക കൂട്ടത്തിന് ഒരു കടിഞ്ഞാണിടുമെന്ന് വിശ്വസിച്ചു കൊണ്ട് … എന്റെ ഈ പോസ്റ്റിന് ഫാന്‍സിന്റെ എല്ലാ തെറി വിളികളെയും സ്വാഗതം ചെയ്യുന്നു.ലാലേട്ടനെ പറ്റി നല്ലതു പറഞ്ഞപ്പോള്‍ നിങ്ങളുടെ പൂച്ചെണ്ടുകള്‍ ഞാന്‍ ഏറ്റു വാങ്ങിയിട്ടുണ്ട്. അതിന് നന്ദിയും പറയുന്നു.എന്നാലും പറയാനുള്ളത് പറഞ്ഞു കൊണ്ടെയിരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വർണ്ണം വാങ്ങിയ ശേഷം പണം നൽകാതെ പറ്റിച്ചു; നടനും ഭാര്യയും അറസ്റ്റിൽ