അക്രമിസംഘത്തില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നെന്ന് കണ്ണൂരില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ സഹോദരൻ സുരേന്ദ്രൻ. കൊലപാതകം വീട്ടുമുറ്റത്ത് വെച്ചാണ് നടന്നത്. എല്ലാവരും കണ്ടാലറിയുന്ന ആര്‍എസ്എസ്–ബിജെപി പ്രവര്‍ത്തകരാണ് കൊലപാതകം നടത്തിയത്.
ബഹളം കേട്ട് എത്തിയപ്പോൾ അക്രമികൾ ആയുധം വീശി രക്ഷപ്പെടുകയായിരുന്നു. സുരേന്ദ്രൻ പറഞ്ഞു.ക്ഷേത്രവുമായി ബന്ധപ്പെട്ട് ആർഎസ്എസ്സിന്റെയും ബിജെപിയുടെയും ഭീഷണിയുമുണ്ടായിരുന്നു. രാത്രി താമസിച്ചിട്ടും ചേട്ടൻ വരാത്തത് കൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ വിളിച്ചിട്ടാണ് വീട്ടിൽ വന്നു നിന്നത്.
ഇടയ്ക്ക് ഞങ്ങൾ മയങ്ങിപ്പോയി. പിന്നീട് പുലര്‍ച്ചെ ഒന്നര ആയപ്പോൾ ബഹളം കേട്ട് ഓടിച്ചെന്നപ്പോൾ അക്രമികൾ ആയുധം വീശി രക്ഷപ്പെടുകയായിരുന്നു. സഹോദരൻ പറഞ്ഞു.
തലശേരി ന്യൂമാഹിക്കടുത്ത് ഇന്നു പുലർച്ചെ ഒന്നരയോടെയാണ് സിപിഎം പ്രവർത്തകൻ പുന്നോൽ സ്വദേശി ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. മത്സ്യത്തൊഴിലാളിയായ ഹരിദാസ് ജോലി കഴിഞ്ഞു മടങ്ങവെ വീടിനു സമീപത്തുവച്ചായിരുന്നു കൊലപാതകം. രണ്ട് ബൈക്കുകളിലായെത്തിയ അക്രമി സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.