Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹരിപ്പാട് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതി പിടിയിലായി

Harippad Police Station

സിആര്‍ രവിചന്ദ്രന്‍

, ശനി, 30 ഏപ്രില്‍ 2022 (12:46 IST)
ഹരിപ്പാട് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതി പിടിയിലായി. തൃക്കുന്നപ്പുഴ വലിയപറമ്പ് കിഴക്കേക്കര നോര്‍ത്ത്് വളവന്‍ ചിറ സോജി(29) ആണ് പൊലീസിന്റെ പിടിയിലായത്. ഹരിപ്പാട് ക്ഷേത്രത്തില്‍ നടന്ന ഉത്സവത്തില്‍ ആയുധം കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായിരുന്നു. സ്റ്റേഷനില്‍ എത്തിച്ചെങ്കിലും പൊലീസിനെ വെട്ടിച്ച് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. ഇന്നലെയാണ് ഇയാളെ വീണ്ടും പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെ പ്രതിയെ റിമാന്റ് ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 3,688 പേര്‍ക്ക്; മരണം 50