പാര്‍ഥസാരഥി ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ഹര്‍ത്താല്‍
തൃശൂര്‍ ജില്ലയില്‍ ബുധനാഴ്ച ഹര്‍ത്താല്‍
Publish Date: Tue, 07 Nov 2017 (14:47 IST)
Updated Date: Tue, 07 Nov 2017 (14:50 IST)
ബുധനാഴ്ച ഹര്‍ത്താല്‍. ഗുരുവായൂരിലെ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ചാണ് തൃശൂര്‍ ജില്ലയില്‍ ഹിന്ദു ഐക്യവേദി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ എത്തി ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രം ഏറ്റെടുത്തത്. ഹിന്ദു സംഘടകളുടെ എതിര്‍പ്പുണ്ടായ സാഹചര്യത്തില്‍ വലിയ പൊലീസ് സന്നാഹത്തോടെയായിരുന്നു ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.