Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാരത് ബന്ദ് തുടങ്ങി; കേരളത്തില്‍ ഹര്‍ത്താല്‍, കെഎസ്ആര്‍ടിസി പരിമിത സര്‍വീസ് മാത്രം

Farmers Protest
, തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (08:05 IST)
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ ഭാരത് ബന്ദ് ആരംഭിച്ചു. വൈകിട്ട് നാല് വരെയാണ് ഭാരത് ബന്ദ്. അവശ്യ സര്‍വീസുകളെ ഭാരത് ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡല്‍ഹി അതിര്‍ത്തികളിലെ സമരവേദികളില്‍ കര്‍ഷകര്‍ ഇന്ന് മാര്‍ച്ച് നടത്തും. 
 
ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് കേരളത്തില്‍ ഹര്‍ത്താല്‍. കെഎസ്ആര്‍ടിസി പരിമിത സര്‍വീസുകള്‍ മാത്രമേ കേരളത്തില്‍ ഉണ്ടാകൂ. ഓട്ടോ, ടാക്‌സി സര്‍വീസ് ഇല്ല. സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങില്ല. കടകള്‍ അടഞ്ഞുകിടക്കും. വൈകിട്ട് ആറിനു ശേഷം കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് നടക്കും. വിവിധ സര്‍വകലാശാലകള്‍ ഇന്നു നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാർവിയുടെ 700 കോടിയുടെ ഓഹരികൾ മരവിപ്പിച്ച് ഇ‌ഡി