Webdunia - Bharat's app for daily news and videos

Install App

എസ്.ഐ യെ മര്‍ദ്ദിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റില്‍

എ കെ ജെ അയ്യര്‍
ശനി, 12 ജൂണ്‍ 2021 (19:37 IST)
വെളിയം: വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസിലെ പ്രധാന പ്രതിയെ കഴിഞ്ഞ ദിവസം പോലീസ് വിതുര നന്ദിയൊട്ടു നിന്ന് പിടികൂടി. വെളിയം ആരൂര്‍ക്കോണം സുമേഷ് മന്ദിരത്തില്‍ സുമേഷ് എന്ന 33 കാരണാണ് നന്ദിയോട്ടെ ബന്ധുവീട്ടില്‍ നിന്ന് പോലീസ് പിടിയിലായത്.  
 
കഴിഞ്ഞ ആറാം തീയതി വൈകിട്ടു വെളിയം ജംഗ്ഷനില്‍ വച്ച് പൂയപ്പള്ളി പോലീസ് സ്റ്റേഷനിലെ ഗ്രെയ്ഡ് എസ്.ഐ സന്തോഷ് കുമാര്‍, ഹോം ഗാര്‍ഡ് പ്രദീപ് എന്നിവര്‍ക്കാണ് ചാരായം കടത്തിയ കാര്‍ തടഞ്ഞതില്‍ മര്‍ദ്ദനമേറ്റത്. കണ്ടെയ്ന്‍മെന്റ് സോനായ വെളിയത്ത് വച്ച് ഓടാനാവാത്തതു നിന്നെത്തിയ കാറില്‍ മദ്യം കണ്ടെത്തിയതോടെയാണ് പ്രശ്‌നമുണ്ടായാത്.
 
കാര്‍ പിടികൂടിയതോടെ സുമേഷ് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം ഇറങ്ങി ഓടുകയായിരുന്നു. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന ആരൂര്‍ക്കോണംസ്വദേശികളായ ബിനു (39), മോനിഷ (31), മനുകുമാര്‍ (40) എന്നിവരെ പോലീസ് പിടികൂടിയിരുന്നു. ഒളിവിലായിരുന്ന സുമേഷ് സുഹൃത്തുക്കളുമായി ഫോണില്‍ നിരന്തരം ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് വിവരം ലഭിച്ച പോലീസ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.     

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മയുടെ മുന്നില്‍ വെച്ച് കാമുകന്‍ രണ്ടര വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

വേടന്റെ പരിപാടിയിലുണ്ടായത് 1,75,552 രൂപയുടെ നാശനഷ്ടം, പൈസ തരണം, പട്ടികജാതി വികസന വകുപ്പിന് നഗരസഭയുടെ നോട്ടീസ്

കേരളത്തില്‍ വന്‍ തട്ടിപ്പ്; ജി പേ, യുപിഐ ആപ്പുകള്‍ വഴി പണം സ്വീകരിക്കുന്നവര്‍ സൂക്ഷിക്കുക

ഓപ്പറേഷന്‍ സിന്ദൂര്‍ തട്ടിക്കൂട്ട് യുദ്ധമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ; കശ്മീരില്‍ പ്രശ്‌നമുണ്ടാകുമെന്ന് മോദിക്ക് അറിയാമായിരുന്നു എന്നും ആരോപണം

അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റണം; അപകടം ഉണ്ടായാല്‍ സ്ഥലം ഉടമയ്‌ക്കെതിരെ നിയമനടപടി

അടുത്ത ലേഖനം
Show comments