Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വന്തമായി ഒരു പണിയുമില്ല, മണിച്ചെയിനിലൂടെ പണം സമ്പാദിക്കും; മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിന്റെ വാടക 43,000 രൂപ

സ്വന്തമായി ഒരു പണിയുമില്ല, മണിച്ചെയിനിലൂടെ പണം സമ്പാദിക്കും; മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിന്റെ വാടക 43,000 രൂപ
, ശനി, 12 ജൂണ്‍ 2021 (11:10 IST)
സ്വന്തമായി പണിയൊന്നും ഇല്ലാത്ത ആളായിരുന്നു കൊച്ചി ഫ്‌ളാറ്റ് പീഡനക്കേസ് പ്രതി മാര്‍ട്ടിന്‍ ജോസഫ്. എന്നാല്‍, വലിയ ആഡംബര ജീവിതമായിരുന്നു ഈ യുവാവ് നയിച്ചിരുന്നത്. ആഡംബര വാഹനങ്ങള്‍ മാത്രമാണ് മാര്‍ട്ടിന്‍ ഉപയോഗിച്ചിരുന്നത്. 
 
അതിവേഗം പണമുണ്ടാക്കാനായിരുന്നു മാര്‍ട്ടിന്‍ ജോസഫിന്റെ പരിശ്രമം. മണിച്ചെയിനാണ് മാര്‍ട്ടിന്‍ അതിനായി തിരഞ്ഞെടുത്ത വഴി. മണിച്ചെയിനിലൂടെ കാശുണ്ടാക്കും. പിന്നീട് കാശ് പലിശയ്ക്ക് കൊടുത്ത് കൂടുതല്‍ സമ്പാദിക്കും. 
 
ആഡംബര ജീവിതം നായിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു മാര്‍ട്ടിന് ഉണ്ടായിരുന്നത്. പീഡനം നടന്നെന്ന് പറയുന്ന ഫ്‌ളാറ്റില്‍ മാര്‍ട്ടിന്‍ താമസിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളുകളേ ആയിട്ടുള്ളൂ. വീട്ടില്‍ നിന്ന് വഴക്കിട്ട ശേഷമാണ് കൊച്ചിയിലെ ഫ്‌ളാറ്റിലേക്ക് മാറിയത്. പ്രതിമാസം 43,000 രൂപയായിരുന്നു ഫ്‌ളാറ്റിന്റെ വാടക. വിദേശത്തായിരുന്ന മാര്‍ട്ടിന്‍ തിരിച്ചെത്തിയ ശേഷമാണ് അമിത പലിശയ്ക്ക് പണമിടപാട് നടത്തിയതെന്ന് പോലീസ് പറയുന്നു.
 
പരാതിക്കാരിയായ യുവതിയില്‍നിന്ന് ഓഹരിവിപണിയില്‍ നിക്ഷേപിക്കാനും ലാഭം വാഗ്ദാനം ചെയ്തും അഞ്ചുലക്ഷം രൂപ മാര്‍ട്ടിന്‍ വാങ്ങിയിരുന്നു. മാസം 40,000 രൂപ തിരികെ നല്‍കാമെന്നാണു പറഞ്ഞിരുന്നത്. എന്നാല്‍, ഈ പണം കിട്ടാതെ വന്നപ്പോള്‍ യുവതി മാര്‍ട്ടിനോട് ചോദിക്കാന്‍ തുടങ്ങി. പണം ചോദിക്കാന്‍ തുടങ്ങിയതോടെ മാര്‍ട്ടിന്‍ യുവതിയെ പീഡപ്പിക്കാന്‍ തുടങ്ങി. മണിചെയിന്‍, ക്രിപ്‌റ്റോ കറന്‍സി എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകളിലൂടെ മാര്‍ട്ടിന്‍ പണം സമ്പാദിച്ചതായി പറയുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ പ്രത്യേക മുന്നറിയിപ്പ്