വിജിലന്‍സിനെതിരെ അതൃപ്‌തി; സംസ്ഥാനത്ത് വിജിലന്സ് രാജാണോ നടക്കുന്നതെന്നും കോടതി ചോദിച്ചു
വിജിലന്‍സിനെതിരെ ഹൈക്കോടതി
വിജിലന്‍സിനെതിരെ അതൃപ്തി അറിയിച്ച് ഹൈക്കോടതി. ശങ്കര്‍ റെഡ്ഡിയുടെ നിയമനം നിലവിലെ സര്‍ക്കാര്‍ ശരിവെച്ചതിന് പുറമേ വിജിലന്‍സ് പരിശോധന നടത്തിയതാണ് ഹൈക്കോടതിയുടെ വാക്കാലുള്ള വിമര്‍ശനത്തിന് കാരണമായത്.
സംസ്ഥാനത്ത് വിജിലന്സ് രാജാണോ നടക്കുന്നതെന്നെന്ന് കോടതി ചോദിച്ചു. മുന്‍സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ പുനപരിശോധിക്കുന്നത് എന്തിനാണ്. മന്ത്രിസഭാതീരുമാനങ്ങള്‍ പോലും വിജിലന്‍സ് ചോദ്യം ചെയ്യുന്നു.
വിജിലന്‍സ് കോടതികള്‍ അനാവശ്യ വ്യവഹാരങ്ങള്‍ക്ക് വഴിയൊരുക്കരുതെന്നും കോടതി നിരീക്ഷിച്ചു.
ചട്ടങ്ങള്‍ ലംഘിച്ചാണ് ശങ്കര്‍ റെഡ്ഡിക്ക് നിയമനം നല്കിയതെന്നും ഇത് പരിശോധിക്കണമെന്നും വിജിലന്സ്‍ കോടതി ഉത്തരവിട്ടിരുന്നു.
ഇതിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.