Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫീസ് അടയ്‌ക്കാത്തതിനാൽ വിദ്യാർത്ഥികളെ ക്ലാസിൽ നിന്നും പുറത്താക്കരുത്: ഹൈക്കോടതി

ഫീസ് അടയ്‌ക്കാത്തതിനാൽ വിദ്യാർത്ഥികളെ ക്ലാസിൽ നിന്നും പുറത്താക്കരുത്: ഹൈക്കോടതി
, ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (12:51 IST)
സ്കൂൾ ഫീസ് അടയ്‌ക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസിൽ നിന്നും പുറത്താക്കരുതെന്ന് ഹൈക്കോടതി. കൊവിഡ് കാരണമുള്ള ദുരിതം കണക്കിലെടുത്താണ് വിദ്യാർത്ഥികളെ ക്ലാസിൽ നിന്നും പുറത്താക്കുന്ന നടപടികൾ കോടതി തടഞ്ഞത്. ആലുവ മണലിമുക്ക് സെയിന്റ് ജോസഫ് പബ്ലിക് സ്കൂളിലെ 7 വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
 
സ്കൂൾ ഫീസ് പൂർണമായി നൽകാൻ സാധിക്കാത്തതിനെ തുടർന്ന് വിദ്യാർത്ഥികളെ ക്ലാസിൽ നിന്നും പുറത്താക്കിയാണ് രക്ഷിതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജി 23ന് വീണ്ടും പരിഗണിക്കും. ഫീസ് എപ്പോൾ അടയ്‌ക്കാൻ സാധിക്കുമെൻ അപ്പോൾ അറിയിക്കണമെന്ന് ഹൈക്കോടതി ഹർജിക്കാരോട് ആവശ്യപ്പെട്ടു. കേസിൽ സിബിഎസ്‌ഇ‌യുടെയും സ്കൂളിന്റെയും വിശദീകരണവും തേടിയിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെള്ള, നീല കാര്‍ഡുകള്‍ക്കുള്ള സ്പെഷ്യല്‍ അരി വിതരണം അവസാനിപ്പിച്ചു