പാലത്തായിയിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി കെ പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. പ്രതിക്ക് ജാമ്യം അനുവദിച്ച പോക്‌സോ കോടതി നടപടിയെ ഹൈക്കോടതി ശരിവെച്ചു.
കേസിൽ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിൽ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. പ്രതിക്ക് ജാമ്യം തുടരാമെന്ന നിലപാടാണ് കോടതിയെടുത്തത്.ല നിബന്ധനകള്‍ ഇതുമായി ബന്ധപ്പെട്ട് കോടതി ഉത്തരവിന്റെ ഭാഗമായുണ്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കോടതി ഉത്തരവ് പുറത്തുവന്നാൽ മാത്രമെ വ്യക്തത വരികയുള്ളു.