Select Your Language

Notifications

webdunia
webdunia
webdunia
webdunia

തലച്ചുമട് മനുഷ്യവിരുദ്ധം, നിരോധിച്ചേ മതിയാകുവെന്ന് ഹൈക്കോടതി

തലച്ചുമട് മനുഷ്യവിരുദ്ധം, നിരോധിച്ചേ മതിയാകുവെന്ന് ഹൈക്കോടതി
, ചൊവ്വ, 14 ഡിസം‌ബര്‍ 2021 (17:20 IST)
ചുമട്ടുതൊഴില്‍ അവസാനിപ്പിക്കേണ്ട സമയമായെന്ന് കേരള ഹൈക്കോടതി. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മനുഷ്യനെ ചുമടെടുപ്പിക്കുന്നത് നാടിന് ഭൂഷണമല്ല. സ്വന്തം പൗരന്മാരെ ചുമട്ടുതൊഴിലെടുപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഹൈക്കോടതി ആവർത്തിച്ചു വ്യക്തമാക്കി.
 
ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് ആക്ടുമായി ബന്ധപ്പെട്ട ഒരു കേസിലാണ് കോടതിയുടെ ഈ നിര്‍ദേശം. പല വിദേശരാജ്യങ്ങളും ചുമട്ടുതൊഴിൽ നിർത്തലാക്കി. നിലവിലെ ചുമട്ടുതൊഴിലാളികളെ പുനരധിവസിപ്പിക്കുകയാണ് വേണ്ടത്. എന്നാൽ രാഷ്ട്രീയ പാര്‍ട്ടികള്‍ ചുമട്ടുതൊഴിലിനെ പ്രോത്സാഹിപ്പിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായാല്‍ ആര്‍ക്കും ചുമട്ടുതൊഴിലാളിയാവാം എന്ന സാഹചര്യമാണ്. കോടതി പറഞ്ഞു.
 
തലച്ചുമടെടുക്കുന്ന തൊഴിലാളികൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. യന്ത്രങ്ങൾ ഇല്ലാത്ത കാലത്തേതാണ് ഈ രീതിയെന്നും ഇനിയും ഇത് തുടരരുതെന്നും കോടതി പറഞ്ഞു. ചുമട്ട് തൊഴിലാളികൾ അങ്ങിനെ തന്നെ തുടരണമെന്നത് ചിലരുടെ ആഗ്രഹമാണെന്നും ഇതിന് പിന്നിൽ സ്വാർത്ഥതാത്പര്യങ്ങളാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിണങ്ങിയിരുന്ന ഭാര്യയുമായി ലൈംഗിക ബന്ധത്തിന് ശ്രമിച്ചു; 26കാരന്റെ ലൈംഗിക അവയവം യുവതി വെട്ടിയെടുത്തു