Select Your Language

Notifications

webdunia
webdunia
webdunia
webdunia

എസ്എസ്എൽ‌സി, പ്ലസ് ടൂ പരീക്ഷകൾക്കുള്ള മാർഗനിർദേശങ്ങൾ ആരോഗ്യവകുപ്പ് പുറത്തിറക്കി

എസ്എസ്എൽ‌സി, പ്ലസ് ടൂ പരീക്ഷകൾക്കുള്ള മാർഗനിർദേശങ്ങൾ ആരോഗ്യവകുപ്പ് പുറത്തിറക്കി
, ഞായര്‍, 24 മെയ് 2020 (11:50 IST)
സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകളുടെ നടത്തിപ്പിനായുള്ള മാർഗനിർദേശങ്ങൾ ആരോഗ്യവകുപ്പ് പുറത്തിറക്കി.വിദ്യാഭ്യാസവകുപ്പിന്റെ ശുപാര്‍ശ പ്രകാരം വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ക്കൂടി പരിഗണിച്ചാണ് പരീക്ഷാ നടത്തിപ്പിന് എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കണം എന്നതിനെ പറ്റി മാര്‍ഗരേഖ പുറത്തിറക്കിയത്.
 
ലക്ഷദ്വീപ് മറ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് വരുന്ന വിദ്യാര്‍ഥികളുടെയും ക്വാറന്റീനിലുള്ള വിദ്യാര്‍ഥികളുടെയും പട്ടിക വിദ്യാഭ്യാസ വകുപ്പ് മുന്‍കൂട്ടി തയ്യാറാക്കണം.ഇത് ബന്ധപ്പെട്ട സ്കൂളിന് കൈമാറണം ഈ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരീക്ഷാ കേന്ദ്രങ്ങളോ, പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേക ക്ലാസ് മുറികളോ അനുവദിക്കണമെന്നും ആരോഗ്യവകപ്പ് നിര്‍ദേശിക്കുന്നു.
 
ട്രിപ്പിൾ ലെയർ മാസ്‌കുകൾ ധരിച്ചാവണം വിദ്യാർത്ഥികൾ പരീക്ഷയ്‌ക്കെത്തേണ്ടത്.പരീക്ഷാ കേന്ദ്രങ്ങളിലെ വിദ്യാര്‍ഥികളുടെ ഇരിപ്പിടങ്ങള്‍ തമ്മില്‍ 1.5 മീറ്റര്‍ അകലമുണ്ടായിരിക്കണം.രക്ഷകർത്താക്കളെ സ്കൂൾ ക്യാമ്പസിൽ പ്രവേശിപ്പിക്കരുത് തുടങ്ങിയവയാണ് നിർദേശങ്ങൾ.ഹോട്ട് സ്‌പോട്ടുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഹോട്ട്‌സ്‌പോട്ടുകള്‍ക്കുള്ളിലെ പരീക്ഷാ കേന്ദ്രത്തില്‍ പരീക്ഷ എഴുതാന്‍ അനുവാദം നല്‍കണമെന്നും ലക്ഷദ്വീപ് മറ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ക്കായി ജില്ലയില്‍ ഒരു പരീക്ഷാ കേന്ദ്രം അനുവദിക്കുന്നതാണ് നല്ലതെന്നും ആരോഗ്യവകുപ്പ് പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസിന്റെ സമയക്രമം അടുത്ത ആഴ്‌ച പുറത്തിറങ്ങും