Webdunia - Bharat's app for daily news and videos

Install App

കൊറോണ: രോഗബാധിതർ നാട്ടിൽ കറങ്ങി നടന്നത് ഒരാഴ്ച്ച, പൊട്ടിത്തെറിച്ച് ആരോഗ്യമന്ത്രി

അഭിറാം മനോഹർ
ഞായര്‍, 8 മാര്‍ച്ച് 2020 (12:21 IST)
ഇറ്റലിയിൽ നിന്നും നാട്ടിലെത്തിയ മൂന്ന് പേർക്കും അവരുടെ ബന്ധുക്കൾക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സംഭവത്തിൽ വിദേശത്ത് നിന്നും വന്നവരുടെ ഭാഗത്ത് നിന്നും സംഭവിച്ചത് ഗുരുതരവീഴ്ച്ചയെന്ന് ആരോഗ്യമന്ത്രി.ഫെബ്രുവരി 28-ന് വെനീസില്‍ നിന്നും ദോഹയില്‍ എത്തിയ രോഗബാധിതരായ ദമ്പതികളും അവരുടെ മകനും മറ്റൊരു വിമാനത്തിലാണ് കൊച്ചിയിലെത്തിയത്.
 
ഫെബ്രുവരി 29ആം തീയ്യതി ഇറ്റലിയിൽ നിന്നും നാട്ടിലെത്തിയ ഇവർ വിമാനത്താവളത്തിൽ രോഗപരിശോധനയ്‌ക്ക് വിധേയരായിരുന്നില്ല. കൊവിഡ് ബാധ റിപ്പോർട്ട് ചെയ്‌ത രാജ്യങ്ങളിൽ നിന്നും എത്തുന്നവർ ആരോഗ്യമന്ത്രാലയത്തിനെ വിവരം അറിയിക്കണമെന്ന നിബന്ധനയും ഇവർ പാലിച്ചില്ല. അധികൃതരെ കബളിപ്പിച്ച് വിമാനത്താവളത്തിലെത്തിയ വരെ സ്വീകരിക്കാന്‍ പത്തനംതിട്ട സ്വദേശികളായ രണ്ട് ബന്ധുക്കള്‍ എത്തിയിരുന്നു. മാർച്ച് ഒന്നിന് രാവിലെ 8:30ഓടെ കൊച്ചിയിലെത്തിയ ഇവർ മാർച്ച് ആറ് വരെ പത്തനംതിട്ടയില്‍ പലഭാഗത്തുമായി സഞ്ചരിക്കുകയും നിരവധി പേരുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട്. 
 
കൊറോണ സംശയിക്കപ്പെടുന്നവർ അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിൽ വിവരം അറിയിക്കണമെന്നും പൊതുപരിപാടികളിലും പുറത്തുഌഅവരുമായി സമ്പർക്കം പുലർത്തരരുതെന്നും കർശനനിർദേശമുള്ളപ്പോളാണ് കുടുംബം ഒരാഴ്ച്ചയായി ജില്ലയിലങ്ങോളമിങ്ങോളം കറങ്ങിയത്.ഇവർ ഇടപഴകിയവരെ കണ്ടെത്തുക എന്ന ഭഗീരഥ പ്രയത്നമാണ് ഇപ്പോള്‍ ആരോഗ്യവകുപ്പിന് മുന്‍പിലുള്ളത്. ദോഹയില്‍ നിന്നും കൊച്ചിയിലെത്തിയ വിമാനത്തിൽ തന്നെ 350ഓളം പേരുണ്ടായിരുന്നു എന്നാണ് വിവരം.
 
പ്രവാസികുടുംബം വിമാനത്താവളത്തില്‍ വച്ചു തന്നെ പരിശോധനയോട് സഹകരിച്ചിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ഇത്ര സങ്കീർണമാവുകയില്ലായിരുന്നുവെന്ന് പത്രസമ്മേളനത്തിൽ വെച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ തുറന്നടിച്ചു.കുടുംബത്തിന്റേത് ഉത്തരവാദിത്തരഹിതമായ പ്രവർത്തിയാണെങ്കിലും ആരോഗ്യമന്ത്രാലയത്തിന്റെ പ്രഥമ പരിഗണന രോഗികളുടെ ആരോഗ്യമാണെന്നും മന്ത്രി പറഞ്ഞു.ആരോഗ്യവകുപ്പിന് ഒന്നും മറച്ചു വയ്ക്കാനാവില്ല. പരിശോധനകളുമായി സഹകരിച്ചാല്‍ ആര്‍ക്കും ഒന്നും നഷ്ടപ്പെടാനില്ല. ചെറിയ ചെറിയ ബുദ്ധിമുട്ടുകൾ മാത്രമെ എല്ലാവർക്കും ഉണ്ടാവുകയുള്ളു.
 
രോഗവിവരം അവര്‍ നേരത്തെ പറഞ്ഞിരുന്നുവെങ്കില്‍ അവര്‍ക്കും സമൂഹത്തിനും അതു ഗുണം ചെയ്തേനെ. ഇതിപ്പോള്‍ എത്ര ആളുകളാണ് ആശങ്കയിൽ തുടരേണ്ടത്. ആരോഗ്യപ്രവർത്തകർ ഊണും ഉറക്കവും ഉപേക്ഷിച്ചുകൊണ്ടാണ് കൊറോണ 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലേക്ക് പോകുന്ന തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്; വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുത്

മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രന്‍; അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ലെന്ന് ഭീഷണി

പത്തനംതിട്ടയില്‍ പനി ബാധിച്ചു മരിച്ച വിദ്യാര്‍ത്ഥിനി അഞ്ചുമാസം ഗര്‍ഭിണി; സുഹൃത്തിന്റെ രക്തസാമ്പിളുകള്‍ ശേഖരിച്ചു

ആദിവാസി മേഖലകളെ ഡിജിറ്റലൈസ് ചെയ്യാന്‍ കെ ഫോണ്‍

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments