Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതിവ്യാപന ശേഷിയുള്ള കൊവിഡ് വൈറസ്; സംസ്ഥാനത്ത് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം

അതിവ്യാപന ശേഷിയുള്ള കൊവിഡ് വൈറസ്; സംസ്ഥാനത്ത് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം
, ചൊവ്വ, 22 ഡിസം‌ബര്‍ 2020 (08:59 IST)
തിരുവനന്തപുരം: ബ്രിട്ടണിൽ ജനിതക മാറ്റം സ,ഭവിച്ച അതി വ്യാപന ശേഷിയുള്ള കൊവിഡ് വൈറസ് സാനിധ്യം കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്തും ജാഗ്രത ശക്തമാക്കി. തെരഞ്ഞെടുപ്പിന് ശേഷമുള്ള കൊവിഡ് വ്യാപനവും, കൊവിഡിന്റെ രണ്ടാം വരവും ചെറുക്കുന്നതിന്റെ ഭാഗമായി ആരോഗ്യമന്ത്രി കെകെ ശൈലജയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും. ഇന്ന് വൈകിട്ട് ആറിനാണ് ജില്ല മെഡിക്കൽ ഒഫീസർമാരും, ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന രോഗം.
 
ബ്രിട്ടണിൽ വൈറസിന്റെ പുതിയ വകഭേതം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടണീലേയ്ക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഇന്ത്യ നിർത്തിവച്ചിരിയ്ക്കുകയാണ്. ഡിസംബർ 31 അർധരാത്രി വരെയാണ് വിമാന സർവീസുകൾ നിർത്തലാക്കിയിരിയ്ക്കുന്നത്. ബ്രിട്ടണിൽനിന്ന് ഇന്ന് എത്തുന്നവരും മറ്റു രാജ്യങ്ങൾ വഴി എത്തുന്നവരും വിമാനത്താവളത്തിൽ കൊവിഡ് പരിശോധന നടത്തണം. കൊവിഡ് സ്ഥിരീകരിയ്ക്കുന്നവരെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റും. നെഗറ്റീവ് ആകുന്നവർ ഏഴുദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. 
 
VUI-202012/01 എന്ന പുതിയ വകഭേതത്തിൽ 23 ജനിതക മാറ്റങ്ങളാണ് കണ്ടെത്തിയിരിയ്ക്കുന്നത്. 70 ശതമാനമാണ് ഇവയുടെ വ്യാപന ശേഷി, രോഗ തീവ്രതയിലോ, ലക്ഷണങ്ങളിലോ വ്യത്യാസമില്ല. അതിനാൽ നിലവിലെ കൊവിഡ് വാസ്കിൻ തന്നെ പുതിയ വകഭേതത്തിനെതിരെയും ഫലപ്രദമാകും എന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ് സൗമ്യ സ്വാമിനാഥൻ പറഞ്ഞു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്തെ ബാറുകളും കള്ളുഷാപ്പുകളും ഇന്നു തുറക്കും