Select Your Language

Notifications

webdunia
webdunia
webdunia
webdunia

അശ്വതിയുടെ വേര്‍പാട് തീരാദുഃഖം: കൊവിഡ് ബാധിച്ച് മരണമടഞ്ഞ ആരോഗ്യപ്രവര്‍ത്തക യുകെ അശ്വതിക്ക് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

Health Worker

ശ്രീനു എസ്

, തിങ്കള്‍, 26 ഏപ്രില്‍ 2021 (18:54 IST)
തിരുവനന്തപുരം: വയനാട്ടില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞ ആരോഗ്യപ്രവര്‍ത്തക യു.കെ. അശ്വതിയ്ക്ക് (24) ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ജില്ലാ ടി.ബി പ്രോഗ്രാമിന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ എന്‍.ടി.ഇ.പി. ലാബ് ടെക്നീഷ്യനായിരുന്നു അശ്വതി. കോവിഡ് ബാധിച്ച് മാനന്തവാടി കോവിഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. 
 
വൃക്കസംബന്ധമായ അസുഖവും ഉണ്ടായിരുന്നു. കോവിഡിനെതിരായ പോരാട്ടം ശക്തമാക്കുന്ന സമയത്ത് അശ്വതിയുടെ വേര്‍പാട് ഒരു തീരാദു:ഖമാണ്. അശ്വതിയുടെ അകാല വേര്‍പാടില്‍ കുടുംബത്തിന്റെ ദു:ഖത്തോടൊപ്പം പങ്കുചേരുന്നതായും മന്ത്രി വ്യക്തമാക്കി. ഒന്നരമാസം മുന്‍പ് രണ്ടു ഡോസ് വാക്‌സിനും അശ്വതി സ്വീകരിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്തെ ആര്‍ടിപിസിആര്‍ പരിശോധന ടെസ്റ്റിനുള്ള എറ്റവും ഉയര്‍ന്ന നിരക്ക് കേരളത്തിലേത്; കുറയ്ക്കണമെന്നു കെപിസിസി