Select Your Language

Notifications

webdunia
webdunia
webdunia
webdunia

പകല്‍ മാത്രമല്ല രാത്രിയിലും ചൂട് ഉയരും ! ഈ ജില്ലകള്‍ക്ക് മുന്നറിയിപ്പ്

പകല്‍ മാത്രമല്ല രാത്രി സമയത്തും ചൂട് ഉയരാന്‍ സാധ്യതയുണ്ട്

പകല്‍ മാത്രമല്ല രാത്രിയിലും ചൂട് ഉയരും ! ഈ ജില്ലകള്‍ക്ക് മുന്നറിയിപ്പ്

രേണുക വേണു

, വ്യാഴം, 29 ഫെബ്രുവരി 2024 (09:09 IST)
ഇന്നും നാളെയും സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 38 °C വരെയും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 37 °c വരെയും തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 36°c വരെയും (സാധാരണയെക്കാള്‍ 2 - 4 °C കൂടുതല്‍) താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, അടുത്ത മൂന്ന് ദിവസം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതി തുടരാന്‍ സാധ്യത.
 
പകല്‍ മാത്രമല്ല രാത്രി സമയത്തും ചൂട് ഉയരാന്‍ സാധ്യതയുണ്ട്. 28 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് രാത്രി താപനില. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോര്‍ഡ് പ്രകാരം ഇന്നലെ കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് തൃശൂര്‍ വെള്ളാനിക്കരയില്‍. 37.7 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. പത്തനംതിട്ട, പാലക്കാട്, കോട്ടയം, മലപ്പുറം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് താപനില ഉയര്‍ന്നു നില്‍ക്കുന്നത്.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാര്‍ച്ച് ഒന്നുവരെ സംസ്ഥാനത്ത് ചൂടുകൂടും; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്