Webdunia - Bharat's app for daily news and videos

Install App

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; കേരള തീരത്ത് മത്സ്യബന്ധനത്തിനു വിലക്ക്

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം

രേണുക വേണു
ചൊവ്വ, 14 മെയ് 2024 (16:49 IST)
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് (14-05-2024) രാത്രി 11.30 വരെ 0.5 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കന്‍ഡില്‍ 15 cm നും 50 cm നും ഇടയില്‍ മാറിവരുവാന്‍  സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
 
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കന്‍ തമിഴ്‌നാട് തീരത്ത് ഇന്ന് (14-05-2024) രാത്രി 11.30 വരെ 0.6 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും  ആയതിന്റെ വേഗത സെക്കന്‍ഡില്‍ 15 cm നും 50 cm നും ഇടയില്‍ മാറിവരുവാന്‍  സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
 
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
 
1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. 
 
2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
 
3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
 
കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും, കര്‍ണ്ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും  വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. 
 
മാലിദ്വീപ് പ്രദേശം, കന്യാകുമാരി തീരം അതിനോട് ചേര്‍ന്ന ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാനിൽ ബോംബ് ഇടാനാണോ ട്രംപിനെ പോയി കണ്ടത്, പാകിസ്ഥാനെതിരെ പരിഹാസവുമായി ഒവൈസി

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ അമേരിക്ക ആക്രമിച്ചിട്ടും എന്തുകൊണ്ടാണ് റഷ്യ ഇടപെടാത്തത്; പുടിന്റെ മറുപടി ഇതാണ്

VS Achuthanandan: വി.എസ്.അച്യുതാനന്ദന്‍ ആശുപത്രിയില്‍

Aryadan Shoukath Won in Nilambur: കേഡര്‍ വോട്ടുകള്‍ പിടിച്ചുനിര്‍ത്തി സ്വരാജ്, നിഷ്പക്ഷ വോട്ടുകള്‍ ആര്യാടന്; അന്‍വറിന്റെ 'കത്രിക പൂട്ട്' ക്ലിക്കായി

മൈക്ക് കാണുമ്പോൾ എന്തും വിളിച്ച് പറയരുത്, പാർട്ടി സെക്രട്ടറിക്ക് പിണറായിയുടെ താക്കീത്

അടുത്ത ലേഖനം
Show comments