Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 16 April 2025
webdunia

കഴിഞ്ഞ സാമ്പത്തിക വർഷം മലയാളി കുടിച്ച് വറ്റിച്ചത് 19,088 കോടിയുടെ മദ്യം!

Liquor sale

അഭിറാം മനോഹർ

, ചൊവ്വ, 14 മെയ് 2024 (15:34 IST)
സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് മദ്യവില്‍പ്പന. 19,088.68 കോടിയുടെ മദ്യവില്‍പ്പനയാണ് കഴിഞ്ഞ വര്‍ഷം നടന്നത്. 2022-23 സാമ്പത്തിക വര്‍ഷം ഇത് 18,510.98 കോടിയുടേതായിരുന്നു. മദ്യവില്പനയിലെ നികുതി വഴി സര്‍ക്കാര്‍ ഖജനാവില്‍ എത്തിയത് 16,609.63 കോടി രൂപയാണ്. 2022-23ല്‍ ഇത് 16,189.55 കോടി രൂപയായിരുന്നു.
 
സംസ്ഥാനത്ത് വില്പന നടത്തുന്ന മദ്യങ്ങളില്‍ 80 ശതമാനവും അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്. ബിവറേജസ് കോര്‍പ്പറേഷന് കീഴിലുള്ള 277 റീട്ടെയ്ന്‍ ഔട്ട്ലറ്റുകള്‍ക്ക് പുറമെ കണ്‍സ്യൂമര്‍ ഫെഡിന്റെ 39 ഔട്ട്ലറ്റുകളിലൂടെയാണ് സംസ്ഥാനത്തെ മദ്യവില്‍പ്പന. സംസ്ഥാനത്തെ 3.34 കോടി ജനങ്ങളില്‍ 29.8 ലക്ഷം പുരുഷന്മാരും 3.1 ലക്ഷം സ്ത്രീകളും മദ്യം ഉപയോഗിക്കുന്നതായാണ് കണക്കുകള്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു; നാലുദിവസത്തിനിടെ കുറഞ്ഞത് 640 രൂപ