Select Your Language

Notifications

webdunia
webdunia
webdunia
webdunia

Nava Kerala Bus: നവ കേരള ബസില്‍ യാത്ര ചെയ്യാന്‍ വന്‍ ഡിമാന്‍ഡ് ! മുഖ്യമന്ത്രിക്ക് ഇരിക്കാന്‍ ഒരുക്കിയ ചെയര്‍ ഡബിള്‍ സീറ്റാക്കി

26 പുഷ് ബാക്ക് സീറ്റുകളുള്ള ബസ് പൂര്‍ണമായി എയര്‍ കണ്ടീഷന്‍ ചെയ്തിട്ടുള്ളതാണ്

Nava Kerala Bus

രേണുക വേണു

, വെള്ളി, 3 മെയ് 2024 (09:46 IST)
Nava Kerala Bus

Nava Kerala Bus: കോഴിക്കോട് - ബെംഗളൂരു റൂട്ടില്‍ ഞായറാഴ്ച മുതല്‍ സര്‍വീസ് നടത്തുന്ന നവകേരള ബസ് ടിക്കറ്റിനു വന്‍ ഡിമാന്‍ഡ്. ബുധനാഴ്ച ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ആദ്യ സര്‍വീസിന്റെ ടിക്കറ്റ് മുഴുവന്‍ വിറ്റുതീര്‍ന്നു. ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ് ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്നത്. 
 
ബസ് കോഴിക്കോട്ടേക്ക് എത്തിക്കാനുള്ള യാത്ര തിരുവനന്തപുരം - കോഴിക്കോട് സര്‍വീസ് ആക്കിയപ്പോള്‍ അതിനും തിരക്ക് തന്നെ. തമ്പാനൂര്‍ ടെര്‍മിനലില്‍ നിന്ന് യാത്ര പുറപ്പെട്ടപ്പോള്‍ നേരത്തെ ബുക്ക് ചെയ്ത ഒന്‍പത് യാത്രക്കാര്‍ ബസില്‍ കയറി. യാത്രാമധ്യേ വഴിയില്‍ നിന്നും ആളെ കയറ്റി. 
 
26 പുഷ് ബാക്ക് സീറ്റുകളുള്ള ബസ് പൂര്‍ണമായി എയര്‍ കണ്ടീഷന്‍ ചെയ്തിട്ടുള്ളതാണ്. ഫുട് ബോര്‍ഡ് ഉപയോഗിക്കാന്‍ കഴിയാത്ത ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയവര്‍ക്ക് ബസിനുള്ളില്‍ കയറാന്‍ ഹൈഡ്രോളിക് ലിഫ്റ്റ് സൗകര്യമുണ്ട്. ബസിന്റെ നിറത്തിലോ ബോഡിയിലോ മാറ്റം വരുത്തിയിട്ടില്ല. മുഖ്യമന്ത്രിക്ക് ഇരിക്കാന്‍ മുന്‍പില്‍ ഒരുക്കിയ ചെയര്‍ ഡബിള്‍ സീറ്റാക്കി മാറ്റി. യാത്രക്കാര്‍ക്ക് ആവശ്യാനുസരണം അവരുടെ ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലവും സൗകര്യവും ബസില്‍ സജ്ജീകരിച്ചിട്ടുണ്ട്. 
 
എല്ലാ ദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോടു നിന്നും യാത്ര തിരിച്ച് 11.35 ന് ബെംഗളൂരുവില്‍ എത്തും. പകല്‍ 2.30 ന് ബെംഗളൂരുവില്‍ നിന്ന് യാത്ര തിരിച്ച് രാത്രി 10.05 ന് കോഴിക്കോട് എത്തിച്ചേരും. 1,171 രൂപയാണ് ടിക്കറ്റ് നിരക്ക്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rahul Gandhi: റായ് ബറേലിയില്‍ ജയിച്ചാല്‍ വയനാട് ഉപേക്ഷിക്കും? ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാന്‍ ധാരണ