Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: സംസ്ഥാനത്ത് മഴ ശക്തമാകും, 4 ജില്ലകളിൽ യെല്ലോ അലർട്ട്

ന്യൂനമർദം
, ഞായര്‍, 12 സെപ്‌റ്റംബര്‍ 2021 (11:14 IST)
വടക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലെ ന്യൂനമർദ്ദത്തിന്‍റെ  ഫലമായി സംസ്ഥാനത്ത്  ഇന്ന് മഴ ശക്തമാകും. ഇതിനെ തുടർന്ന് കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്‌ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
 
അതേസമയം ദില്ലിയിൽ രണ്ട് ദിവസം കൂടെ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച രാത്രി മുതൽ പെയ്ത മഴയിൽ തലസ്ഥാന നഗരത്തിൽ പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ദില്ലി വിമാനത്താവളത്തിൽ വെള്ളം കയറിയത് വിമാന സർവീസുകളെ ബാധിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാർകോട്ടിക് ജിഹാദ് പരാമർശം: പാലാ ബിഷപ്പിനെ അനുകൂലിച്ച് ദീപികയിൽ വീണ്ടും ലേഖനം