Webdunia - Bharat's app for daily news and videos

Install App

കൊച്ചി തീരത്തോടു ചേര്‍ന്ന് പുതിയ അന്തരീക്ഷ ചുഴി; കനത്ത മഴ വരുന്നു !

കൊച്ചി തീരത്തോട് ചേര്‍ന്ന് സമുദ്രനിരപ്പില്‍ നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തില്‍ ആയാണ് അന്തരീക്ഷ ചുഴി രൂപപ്പെട്ടത്

രേണുക വേണു
വ്യാഴം, 15 ഓഗസ്റ്റ് 2024 (11:21 IST)
Kerala Weather Update

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യത. ശ്രീലങ്കന്‍ തീരത്ത് കഴിഞ്ഞ ദിവസം രൂപപ്പെട്ട ചക്രവാത ചുഴി ദുര്‍ബലമായതിനു പിന്നാലെ കേരള തീരത്ത് കൊച്ചിക്കു സമീപം പുതിയ അന്തരീക്ഷ ചുഴി രൂപപ്പെട്ടു. 
 
കൊച്ചി തീരത്തോട് ചേര്‍ന്ന് സമുദ്രനിരപ്പില്‍ നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തില്‍ ആയാണ് അന്തരീക്ഷ ചുഴി രൂപപ്പെട്ടത്. ഇത് അടുത്ത 24 മണിക്കൂര്‍ തുടരാനാണ് സാധ്യത. ഇന്ന് കേരളത്തില്‍ പൊതുവെ മഴ കുറയുമെങ്കിലും വെള്ളിയാഴ്ച മുതല്‍ മഴ ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. ഇന്ന് വടക്കന്‍ ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യതയുള്ളത്. നാളെ മുതല്‍ എല്ലാ ജില്ലകളിലും മഴ ലഭിക്കും. 
 
ശനി, ഞായര്‍ ദിവസങ്ങളില്‍ (ഓഗസ്റ്റ് 17, 18) കേരളത്തില്‍ തീവ്രമഴയ്ക്കു സാധ്യതയുണ്ട്. കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെടെ തീവ്ര മഴ പ്രതീക്ഷിക്കാം. അടുത്ത നാല് ദിവസം അറബിക്കടലില്‍ ശക്തമായ മഴയും മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ മുന്നറിയിപ്പ് പാലിച്ച് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാവൂ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

മുൻഗണനാ റേഷൻകാർഡ് അംഗങ്ങളുടെ ഇ-കെവൈസി അപ്ഡേഷൻ : സമയപരിധി ഡിസംബർ 31 വരെ നീട്ടി

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം; പുതിയ ബേഗുമായി പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍

കല്ലടയാറ്റിലൂടെ 10 കിലോമീറ്റര്‍ ഒഴുകി പോയിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട് വാര്‍ത്തകളില്‍ ഇടം നേടിയ സ്ത്രീ ആത്മഹത്യ ചെയ്ത നിലയില്‍

യൂണിവേഴ്‌സിറ്റി കോളേജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ ആക്രമിച്ച സംഭവം; 4 എസ്എഫ്‌ഐ നേതാക്കളെ സസ്‌പെന്റ് ചെയ്തു

കൊല്ലത്ത് പണിതീരാത്ത വീട്ടില്‍ 17445 രൂപ വൈദ്യുതി ബില്‍; തുക ഈടാക്കുന്നത് ഇലക്ട്രിഷനില്‍ നിന്നെന്ന് കെഎസ്ഇബി

അടുത്ത ലേഖനം
Show comments