Select Your Language

Notifications

webdunia
webdunia
webdunia
webdunia

തലസ്ഥാനത്ത് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളവരുടെ നില മെച്ചപ്പെടുന്നതായി ആരോഗ്യവകുപ്പ്

Amebic Brain Infection

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 14 ഓഗസ്റ്റ് 2024 (18:13 IST)
തലസ്ഥാനത്ത് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളവരുടെ നില മെച്ചപ്പെടുന്നതായി ആരോഗ്യവകുപ്പ്. തിരുവനന്തപുരത്ത് എട്ടുപേരാണ് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലുള്ളത്. ഇവരില്‍ ആരുടെയും നില ഗുരുതരമല്ല. തുടക്കത്തില്‍ കുട്ടികളിലായിരുന്നു മസ്തിഷ്‌കജ്വരം  റിപ്പോര്‍ട്ട് ചെയ്തുതുടങ്ങിയത്. മുതിര്‍ന്നവരും ആദ്യമായി രോഗം കണ്ടെത്തിയത് തിരുവനന്തപുരത്തായിരുന്നു. കഴിഞ്ഞമാസം 23ന് മരിച്ച നെയ്യാറ്റിന്‍കര അതിയന്നൂര്‍ സ്വദേശി അഖിലിനാണ് രോഗം സ്ഥിരീകരിച്ചത്. പിന്നാലെ ഇയാളുടെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ള അഞ്ചുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
 
ഇവര്‍ പ്രദേശത്തെ കുളത്തില്‍ കുളിച്ചവരാണ്. പിന്നീട് നാവായിക്കുളം സ്വദേശിയായ ഇരുപത്തിനാലുകാരി ശരണ്യക്ക് രോഗം ബാധിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സ്ത്രീക്ക് രോഗം സ്ഥിരീകരിക്കുന്നത്. അടുത്തിടെ ഇവര്‍ വീടിനടുത്തുള്ള തോട്ടില്‍ കുളിച്ചതായി ആരോഗ്യപ്രവര്‍ത്തകരോട് പറഞ്ഞിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയനാട് ദുരന്തം: ദുരിതാശ്വാസനിധിയില്‍ കേരളാ നേഴ്‌സസ് ആന്റ് മിഡ് വൈവ്‌സ് കൗണ്‍സില്‍ നല്‍കിയത് 5 കോടി രൂപ, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഒരു കോടി