Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു, ഇനിയുള്ള അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴ

സംസ്ഥാനത്ത് ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു, ഇനിയുള്ള അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴ
, വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (17:05 IST)
വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യുനമര്‍ദ്ദം ശക്തി പ്രാപിച്ച് ഒഡിഷ പശ്ചിമ ബംഗാള്‍ തീരത്ത് സ്ഥിതി ചെയ്യുന്നു. അടുത്ത ദിവസങ്ങളില്‍ ഇത് ഒഡിസ ഛത്തിസ്ഗഡ് മേഖലയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
 
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴയ്ക്കാണ് സാധ്യതയുള്ളത്. ഇതിനെ തുടര്‍ന്ന് ഇടുക്കി,പാലക്കാട്,കോഴിക്കോട്,കണ്ണൂര്‍,കാസര്‍കോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 14 മുതല്‍ 15 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 30-40 കിമീ വേഗതയില്‍ വരെ വീശിയടിക്കാവുന്ന കാറ്റിനുമാണ് സാധ്യതയുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെടുമങ്ങാട് പോളിടെക്‌നികില്‍ സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 15ന്