Select Your Language

Notifications

webdunia
webdunia
webdunia
webdunia

അറബിക്കടലിൽ ന്യൂനമർദ്ദത്തിന് സാധ്യത, അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമഴ

അറബിക്കടലിൽ ന്യൂനമർദ്ദത്തിന് സാധ്യത, അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമഴ
, വ്യാഴം, 1 ജൂണ്‍ 2023 (15:48 IST)
അറബിക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ജൂണ്‍ അഞ്ചോടെ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇത് രൂപപ്പെട്ട് കഴിഞ്ഞാല്‍ 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
 
ഈ ന്യൂനമര്‍ദ്ദത്തിന്റെ സഞ്ചാരപാതയനുസരിച്ചാകും കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ ലഭിക്കുക. ചക്രവാതചുഴിയുടെ സ്വാധീനഫലമായി അടുത്ത അഞ്ചുദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റുമാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അറബിക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; അറബികടലില്‍ ജൂണ്‍ അഞ്ചോടെ ചക്രവാതചുഴി രൂപപ്പെടും