Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതിഭീകര മഴ; 9 ജില്ലകളിൽ റെഡ് അലേർട്ട്, സംസ്ഥാനത്ത് 26 മരണം

അതിഭീകര മഴ; 9 ജില്ലകളിൽ റെഡ് അലേർട്ട്, സംസ്ഥാനത്ത് 26 മരണം
, വെള്ളി, 9 ഓഗസ്റ്റ് 2019 (11:42 IST)
അതിതീവ്രമായ മഴയാണ് സംസ്ഥാനത്തൊട്ടാകെ. രണ്ട് ദിവസമായി തുടരുന്ന പെരുമഴയെ തുടർന്ന് സംസ്ഥാനത്തെ 9 ജില്ലകളിൽ റെഡ് അലേർട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട്. അതേസമയം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. 
 
മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്നലേയും ഇന്നുമായി 26 മരണം. ഇന്ന് മാത്രം 12 മരണമാണുണ്ടായത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഇന്നും (വെള്ളിയാഴ്ച) അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണത്തിന്റെ അറിയിപ്പ്. 
 
സംസ്ഥാനത്തെ പ്രധാന പട്ടണങ്ങളെല്ലാം വെള്ളത്തിനടിയിലായി. ചാലക്കുടിയില്‍ വെള്ളപ്പൊക്ക സാധ്യത നിര്‍ദേശം നല്‍കി. വയനാട് മേപ്പാടിക്കടുത്ത് പുത്തുമലയില്‍ ഇന്നലെ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് നിന്ന് 7 മൃതദേഹങ്ങള്‍ കണ്ടെടുത്തു.
 
കോഴിക്കോട് നടകരയിലും ഉരുള്‍പൊട്ടി. നാലുപേരെ കാണാതായി. മൂന്ന് വീടുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ആലപ്പുഴയ്ക്കും ചേര്‍ത്തലയ്ക്കും ഇടയില്‍ ട്രാക്കില്‍ മരം വീണു ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.മരം നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉന്നാവ് പെൺകുട്ടിയുടെ നില ഗുരുതരം, അണുബാധ; അബോധാവസ്ഥ തുടരുന്നു