Heavy Rain in Chalakkudy: ചാലക്കുടിയില്‍ അതിതീവ്ര മഴ, പുഴക്കരയിലുള്ളവര്‍ അടിയന്തരമായി മാറിത്താമസിക്കണം
2018 ല്‍ ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാംപുകളിലേക്ക് മാറണം
Publish Date: Thu, 04 Aug 2022 (12:19 IST)
Updated Date: Thu, 04 Aug 2022 (12:25 IST)
Heavy Rain in Chalakkudy: പെരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. ചാലക്കുടിയില്‍ അടുത്ത ഒരു മണിക്കൂറില്‍ അതിശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. ചാലക്കുടി പുഴയിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തുള്ളവര്‍ അടിയന്തരമായി മാറിത്താമസിക്കണം. 2018 ല്‍ ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാംപുകളിലേക്ക് മാറണം.