സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ; പൊന്‍മുടി അണക്കെട്ടില്‍നിന്നും കൂടുതല്‍ വെള്ളം തുറന്നുവിടും
സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ; പൊന്‍മുടി അണക്കെട്ടില്‍നിന്നും കൂടുതല്‍ വെള്ളം തുറന്നുവിടും
Publish Date: Tue, 25 Sep 2018 (10:35 IST)
Updated Date: Tue, 25 Sep 2018 (10:37 IST)
മഴ ശക്തമായതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന ഇടുക്കി പൊന്‍മുടി അണക്കെട്ടിൽ നിന്നും ഇന്നുമുതൽ കൂടുതല്‍ വെള്ളം തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചു. പന്നിയാറിന്റെയും മുതിരപ്പുഴയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.
അതേസമയം, സംസ്ഥാനത്ത് 25 ശതമാനം സ്ഥലങ്ങളിലും സെപ്‌തംബർ 28 വരെ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഇടുക്കിയിലും പാലക്കാട്ടും വയനാട്ടിലും വ്യാഴാഴ്ച വരെയും പത്തനംതിട്ടയിൽ ബുധൻ, വ്യാഴം ദിവസങ്ങളിലുമായി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തും വയനാട് മാനന്തവാടിയിലും തിങ്കളാഴ്‌ച കനത്ത മഴ രേഖപ്പെടുത്തി. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, ഇടുക്കി, വയനാട് എന്നീ ജില്ലകളിൽ തിങ്കളാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.