Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴ ശക്തമാകുന്നു; തെന്മല പരപ്പാർ ഡാം തുറന്നു, തോട്ടപ്പള്ളി സ്പിൽവേയുടെ 17 ഷട്ടറുകൾ തുറക്കും

മഴ ശക്തമാകുന്നു; തെന്മല പരപ്പാർ ഡാം തുറന്നു, തോട്ടപ്പള്ളി സ്പിൽവേയുടെ 17 ഷട്ടറുകൾ തുറക്കും

മഴ ശക്തമാകുന്നു; തെന്മല പരപ്പാർ ഡാം തുറന്നു, തോട്ടപ്പള്ളി സ്പിൽവേയുടെ 17 ഷട്ടറുകൾ തുറക്കും
കൊല്ലം , വെള്ളി, 5 ഒക്‌ടോബര്‍ 2018 (11:53 IST)
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കൂടുതൽ അണക്കെട്ടുകൾ തുറക്കാനൊരുങ്ങുന്നു. കൊല്ലം ജില്ലയിലെ തെന്മല പരപ്പാർ ഡാമിന്റെ മൂന്ന് ഷട്ടറുകളും ഇന്ന് രാവിലെ ഒൻപത് മണിക്ക് അഞ്ച് സെന്റീമീറ്റർ വീതം തുറന്നു. ഡാമിൽ 380.98 അടിയായിരുന്നു ഇന്നലെ വൈകിട്ടത്തെ ഇന്നലത്തെ ജലനിരപ്പ്. 
 
390.31 അടിയാണ് ഡാമിന്റെ സംഭരണ ശേഷി. ഡാം തുറന്ന സാഹചര്യത്തിൽ, കല്ലടയാറിന്റെ കരകളിൽ താമസിക്കുന്നവർക്കു ജില്ലാ കലക്ടർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കക്കയം, ആനത്തോട് അണക്കെട്ടുകൾ ഉച്ചയ്ക്കുശേഷം തുറക്കും. പൊന്മുടി, മാട്ടുപ്പെട്ടി, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകൾ കൂടുതലുയർത്തും.
 
കുറ്റ്യാടിപ്പുഴ, തൊടുപുഴയാർ, മുതിരപ്പുഴയാർ തീരങ്ങളില്‍ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. അതേസമയം, കനത്തമഴയെ തുടർന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പും ഉയർന്നിരിക്കുകയാണ്. നിലവിൽ മുല്ലപെരിയാറിൽ ജലനിരപ്പ് 130 അടിയാണുള്ളത്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്. നീരൊഴുക്കും വരാൻ പോകുന്ന മഴയുമെല്ലാം പരിഗണിച്ചായിരിക്കും അണക്കെട്ട് തുറക്കുന്ന കാര്യം തീരുമാനിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൂർ വിമാനത്താവളം; ഉദ്‌ഘാടനം ഡിസംബർ ഒമ്പതിന്