കനത്ത മഴ; വീടിനു മുകളിൽ മരം വീണ് വീട്ടമ്മ മരിച്ചു

തിങ്കള്‍, 5 ഓഗസ്റ്റ് 2019 (12:02 IST)
കനത്ത മഴയെ തുടർന്ന് മരം കടപുഴകി വീണ് വീടിനുള്ളിൽ ഉറങ്ങി കിടക്കുകയായിരുന്ന വീട്ടമ്മ മരിച്ചു. മലപ്പുറം  വാഴയരിലാണ് സംഭവം. ചെലാട്ട് മൂല കോയ പുറത്ത് ജാനകി ആണ് മരിച്ചത്. വീട്ടിന്‍റെ മുകളിൽ ഇന്ന് പുലർച്ച 4 മണിക്ക് ശക്തമായ കാറ്റിൽ പന വീഴുകയായിരുന്നു.
 
ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. നിലമ്പൂർ കെഎൻ ജി റോഡ് വെള്ളത്തിനടിയിലായി. കണ്ണൂരിലും ശക്തമായ മഴ തുടരുകയാണ്. ഇരിട്ടി- വീരാജ് പേട്ട റോഡിലൂടെയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഇതോടെ ഗതാഗതം മാനന്തവാടി വഴി തിരിച്ചുവിട്ടു.
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സ്കൂട്ടറിൽ ലിഫ്റ്റ് ചോദിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; വയോധികൻ അറസ്റ്റിൽ