വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ കനത്ത മഴ; യെല്ലോ അലർട്ട്
ബുധനാഴ്ച നാലുജില്ലകളിലും വ്യാഴാഴ്ച രണ്ടു ജില്ലകളിലുമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
Publish Date: Tue, 15 Oct 2019 (08:48 IST)
Updated Date: Tue, 15 Oct 2019 (08:50 IST)
വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധന്‍ വ്യാഴം ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബുധനാഴ്ച നാലുജില്ലകളിലും വ്യാഴാഴ്ച രണ്ടു ജില്ലകളിലുമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച എറണാകുളത്തും ഇടുക്കി ജില്ലകളിലുമാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് മഴ തുടരുകയാണ്. മഴയോടൊപ്പം കനത്ത ഇടിമിന്നലിനും സാധ്യതയുണ്ട്.