രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം, എല്ലാ സജ്ജീകരണങ്ങളും ഒരുക്കും: മുഖ്യമന്ത്രി

വെള്ളി, 9 ഓഗസ്റ്റ് 2019 (20:21 IST)
കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിക്കുന്നവര്‍ക്കായി എല്ലാസംവിധാനങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. അതിനായുള്ള തുക അനുവദിച്ചു കഴിഞ്ഞു.

ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് വേണ്ടുന്ന എല്ലാ സജ്ജീകരണങ്ങളും ഒരുക്കും. വിവിധ സ്ഥലങ്ങളിലെ രക്ഷാ പ്രവര്‍ത്തനത്തിനായി ദേശീയ ദുരന്തനിവാരണ സേനയുടെ 12 ടീമിനെ വിന്യസിച്ചിട്ടുണ്ട്.  

സംസ്ഥാനത്തുടനീളം 738 ദുരിതാശ്വാസ ക്യാമ്പുകളിലായി 64013 പേർ കഴിയുന്നുണ്ട്. 5748 കുടുംബങ്ങളാണ് വിവിധ ക്യാമ്പുകളിലായി കഴിയുന്നുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകൾക്ക് രണ്ടു കോടി രൂപ വീതവും വയനാട് ജില്ലയ്ക്ക് ദുരിതബാധിതരെ മാറ്റിപ്പാർപ്പിക്കാൻ അമ്പത് ലക്ഷം രൂപ ഉൾപ്പെടെ രണ്ടര കോടി രൂപയുമാണ് അനുവദിച്ചത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പ്രളയത്തിൽ തെറ്റായ പ്രചരണങ്ങൾ നടത്തുന്നവർ ഓർക്കുക, നിങ്ങൾ നഷ്ടപ്പെടുത്തുന്നത് പലരുടെയും ജീവനുകളാണ്