Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി; ഇടുക്കിയിൽ ഇറങ്ങാനായില്ല, യാത്ര വയനാട്ടിലേക്ക്

പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി; ഇടുക്കിയിൽ ഇറങ്ങാനായില്ല, യാത്ര വയനാട്ടിലേക്ക്
, ശനി, 11 ഓഗസ്റ്റ് 2018 (09:22 IST)
പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ഇടുക്കിയിൽ ഇറങ്ങാനായില്ല. അനുകൂലമല്ലാത്ത കാലാവസ്ഥ ആയതിനാലാണ് സംഘത്തിന് കട്ടപ്പനയിൽ ഇറങ്ങാൻ കഴിയാതിരുന്നത്.
 
ഇതേതുടർന്ന്, സംഘം വയനാട്ടിലേക്ക് തിരിച്ചു. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി, പനമരം എന്നിവിടങ്ങളില്‍ സന്ദർശനം നടത്തിയശേഷം തിരിച്ച് വന്നായിരിക്കും കട്ടപ്പനയിൽ ഇനി ഇറങ്ങുകയെന്നാണ് റിപ്പോർട്ട്. ഹെലിക്കോപ്റ്റർ മാർഗമാണ് സംഘം വെള്ളപ്പൊപ്പ ദുരിതം നേരിടുന്ന ജില്ലകളിലെത്തുന്നത്. രാവിലെ 7.45നാണ് സംഘം തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടത്.
 
റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി, അഡീഷനൽ ചീഫ് സെക്രട്ടറി തുടങ്ങിയവർ മുഖ്യമന്ത്രിക്കൊപ്പം പ്രളയ ബാധിത മേഖലകൾ സന്ദർശിക്കും. ആറ് സ്ഥലങ്ങളിൽ ഇറങ്ങി സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെത്തുടർന്ന് സന്ദർശനം മൂന്നിടങ്ങളിലാക്കി ചുരുക്കിയിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മന്ത്രവാദത്തിന് സ്ത്രീ സാന്നിധ്യം, മനുഷ്യക്കുഞ്ഞിനേയും കുരുതി കൊടുത്തു!- കൂട്ടക്കൊലയയുടെ അറപ്പുളവാക്കുന്ന അറിയാക്കഥകൾ