Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് അതിതീവ്ര മഴ, നാലു ജില്ലകളീൽ റെഡ് അലർട്ട്, മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് അതിതീവ്ര മഴ, നാലു ജില്ലകളീൽ റെഡ് അലർട്ട്, മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
, ഞായര്‍, 20 സെപ്‌റ്റംബര്‍ 2020 (10:14 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഇന്ന് റെഡ് ലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ആണ് റെഡ് അലര്‍ട്ട്. വയനാട് , കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ജില്ലകളില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് 
 
മൂന്നുദിവസമായി കനത്ത മഴ തുടരുന്ന കണ്ണൂരിലെ മലയോര മേഖലകളിൽ രാത്രി ഏഴുമണി മുതൽ രാവിലെ ഏഴുമണിവരെ യാത്ര നിരോധിച്ചിട്ടുണ്ട്. ഇരിട്ടി പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ പുഴയോരത്ത് താമസിക്കുന്നവരോട് മാറി താമസിക്കാന്‍ നിർദേശം നൽകി. ഉരുള്‍പ്പൊട്ടല്‍, നീരൊഴുക്ക് കൂടിയതിനാല്‍ മലമ്പുഴ, പോത്തുണ്ടി അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഇന്ന് തുറക്കാന്‍ സാദ്ധ്യത ഉണ്ട്. മണ്ണാര്‍ക്കാട് ഉള്‍പ്പെടെ മലയോര മേഖലകളില്‍ ഉള്ളവരോട് ബന്ധു വീടുകളിലേക്ക് മാറാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് കൊവിഡ് വ്യാപനം പ്രതിക്ഷിച്ചതിനെക്കാൾ ഉയർന്ന നിരക്കിൽ; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിയ്ക്കും