Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, ശക്തമായ കാറ്റിന് സാധ്യത, ജാഗ്രത

കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, ശക്തമായ കാറ്റിന് സാധ്യത, ജാഗ്രത
, വെള്ളി, 19 ജൂലൈ 2019 (08:18 IST)
കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിൽ നാളെയും മഴ തുടരും. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് ശക്തമായ മഴയുടെ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിലെല്ലാം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കടലിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ അറബിക്കടലിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തും വടക്കും മധ്യഭാഗത്തും മാലെദ്വീപ് ഭാഗങ്ങളിലും മത്സ്യബന്ധനത്തിനു പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര മുന്നറിയിപ്പ് നൽകുന്നു.
 
കാലവർഷം ശക്തമാകാൻ വൈകിയതിനാൽ ജൂൺ 1 മുതൽ ഇന്നലെ വരെ കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം കേരളത്തിൽ 48% മഴക്കുറവാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹൈവേയിൽ നോട്ട് മഴ; വാഹനം നിർത്തി നോട്ട് വാരി യാത്രക്കാർ, വീഡിയോ !