Select Your Language

Notifications

webdunia
webdunia
webdunia
webdunia

വടക്കൻ കേരളത്തിൽ മഴ കനത്തു, മിന്നൽ ശക്തം; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

വടക്കൻ കേരളത്തിൽ മഴ കനത്തു, മിന്നൽ ശക്തം; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

അനു മുരളി

, തിങ്കള്‍, 27 ഏപ്രില്‍ 2020 (12:28 IST)
സംസ്ഥാനത്ത് എങ്ങും കനത്ത വേനൽമഴ. വരുന്ന 48 മണിക്കൂറിനുള്ളിൽ ശക്തമായ ഇടിയോടും മിന്നലോടും കൂടിയ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ വൈകിട്ട് വരെ മത്സ്യബന്ധനത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. കാസർകോഡ് ഒഴിച്ചുള്ള മറ്റെല്ലാ ജില്ലകളിലും ഇത്തവണ നല്ല മഴ ലഭിച്ചു.
 
27ന് കോട്ടയത്തും 28ന് പത്തനംതിട്ടയിലും 29ന് കോട്ടയത്തും 30ന് വയനാടും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഏപ്രിൽ 26 മുതൽ 30 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ പൊടുന്നനെ ശക്തമായ കാറ്റ് അനുഭവപ്പെടാനും സാധ്യതയുണ്ട്. 
 
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അറിയിപ്പുണ്ട്. കഴിഞ്ഞ ദിവസം വയനാട്ടിൽ ഇടിമിന്നലേറ്റ് രണ്ട് പശുക്കൾ ചത്തിരുന്നു. ഒപ്പം മിക്കയിടങ്ങളിലേയും വീടുകൾക്ക് വൈദ്യുതിയേറ്റ് തകരാറും ഉണ്ടായി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരേസമയം 50 പേരുമായി വീഡിയോകോൾ ചെയ്യാം, സൂമിനെ വെല്ലാൻ മെസഞ്ചർ റൂംസുമായി ഫെയ്സ്ബുക്ക്