Select Your Language

Notifications

webdunia
webdunia
webdunia
webdunia

Heavy Rain in Thrissur: തൃശൂരില്‍ അതീവ ജാഗ്രത; വരുംമണിക്കൂറുകളില്‍ ശക്തമായ മഴ

കനത്ത മഴയെ തുടര്‍ന്ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്

Heavy Rain in Thrissur: തൃശൂരില്‍ അതീവ ജാഗ്രത; വരുംമണിക്കൂറുകളില്‍ ശക്തമായ മഴ
, വ്യാഴം, 4 ഓഗസ്റ്റ് 2022 (08:29 IST)
Heavy Rain in Thrissur: മധ്യകേരളത്തില്‍ ദുരിതപ്പെയ്ത്ത്. പ്രത്യേകിച്ച് തൃശൂരില്‍ പുലര്‍ച്ചെ മുതല്‍ ശക്തമായ മഴ. തൃശൂരിന്റെ വിവിധ ഭാഗങ്ങളില്‍ വരുംമണിക്കൂറുകളിലും മഴ തുടരും. അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം. പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിച്ചതിനാലാണ് തൃശൂര്‍ അടക്കമുള്ള മധ്യ കേരളത്തിലെ ജില്ലകളില്‍ മഴ കനത്തിരിക്കുന്നത്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വടക്കന്‍ കേരളത്തിലേക്കും മഴ വ്യാപിക്കും. കനത്ത മഴയെ തുടര്‍ന്ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ മൂന്നാമത്തെ സ്ലൂയിസ് ഗേറ്റും തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കഞ്ചാവ് നിയമവിധേയമാക്കുന്ന ആദ്യ ഏഷ്യൻ രാജ്യം, ടൂറിസ്റ്റുകളെ ആകർഷിക്കാൻ കാസിനോകളും; തായ്‌ലൻഡ് വിശേഷങ്ങൾ