Publish Date: Thu, 18 Jun 2020 (13:26 IST)
Updated Date: Thu, 18 Jun 2020 (13:29 IST)
സംസ്ഥാനത്ത് ഞായറാഴ്ചവരെ കനത്തമഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നും നാളെയും ഒരിടത്തും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ശനിയാഴ്ച എട്ടിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ,കോട്ടയം ,ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍,കാസര്‍ഗോഡ് എന്നീജില്ലകളിലാണ് ശനിയാഴ്ച യെല്ലോ അലര്‍ട്ട് ഉള്ളത്.
ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴയാണ് അടുത്ത 24 മണിക്കൂറില്‍ പ്രതീക്ഷിക്കുന്നത്. ഇന്ന് കേരള, കര്‍ണാടക തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് പ്രവചനം.
കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.