Publish Date: Fri, 18 Sep 2020 (11:14 IST)
Updated Date: Fri, 18 Sep 2020 (11:18 IST)
സംസ്ഥാനത്തെ ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് 11ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത് .
അതേസമയം മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും രണ്ടുദിവസംകൂടി തുടരും. ജൂണ്‍ മുതല്‍ സംസ്ഥാനത്ത് സാധാരണ ലഭിക്കേണ്ട മഴയുടെ നാലു ശതമാനം അധികമഴയാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞാഴ്ച വരെ സംസ്ഥാനത്ത് ഏഴു ശതമാനം മഴക്കുറവ് ഉണ്ടായിരുന്നതാണ്. അടുത്താഴ്ചകൂടി ന്യൂനമര്‍ദ്ദത്തിന്റെ ശക്തി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.