Select Your Language

Notifications

webdunia
webdunia
webdunia
Thursday, 3 April 2025
webdunia

സംസ്ഥാനത്ത് കനത്ത മഴ; വീട് തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ മരിച്ചു, പരക്കെ മണ്ണിടിച്ചില്‍

Heavy Rain
, ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (08:06 IST)
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മലപ്പുറം കരിപ്പൂര്‍ മുണ്ടോട്ടുപാടത്ത് വീട് തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ മരിച്ചു. ചേന്നാരി മുഹമ്മദ്കുട്ടിയുടെ മക്കളായ ഏഴുമാസം മാത്രം പ്രായമുള്ള റിന്‍സാന, എട്ട് വയസുള്ള റിസ്വാന എന്നിവരാണ് മരിച്ചത്.ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം. ഉടന്‍തന്നെ രണ്ട് കുട്ടികളെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് വീട് തകര്‍ന്നുവെന്നാണ് വിവരം.
 
പാലക്കാട്ടും കനത്ത മഴ തുടരുകയാണ്. അട്ടപ്പാടി ചുരത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മരവും കല്ലുംവീണ് ഗതാഗതം തടസപ്പെട്ടു. പത്താം വളവിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മണ്ണിടിഞ്ഞത്. ഗതഗാത തടസം നീക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. മണ്ണാര്‍ക്കാടുനിന്ന് ഫയര്‍ഫോഴ്സ് എത്തി മരങ്ങള്‍ മുറിച്ചുനീക്കി. എന്നാല്‍ പാറക്കല്ലുകള്‍ നീക്കാന്‍ കഴിഞ്ഞിട്ടില്ല.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

20 വർഷമായി മാസശമ്പളം 450 രൂപ മാത്രം, അടിമപ്പണിയെന്ന് കോടതി, നടപടി