Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kerala Weather Live Updates, July 17: മഴയ്ക്കു കാരണം തീവ്ര ന്യൂനമര്‍ദ്ദം; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കോഴിക്കോട് കുറ്റ്യാടി, തൊട്ടില്‍പ്പാലം, കടന്ത്രറ പുഴ, പശുക്കടവ് പുഴകളില്‍ മലവെള്ളപ്പാച്ചില്‍

Kerala Weather Live Updates July 17, Low Pressure in Bengal Sea Heavy Rain, Kerala Weather News Live July 17, Heavy Rain, Kerala Weather Live Updates July 16, Kerala Weather News Malayalam Live, Kerala Weather News in Malayalam Live, Kerala Weather i

രേണുക വേണു

Thiruvananthapuram , വ്യാഴം, 17 ജൂലൈ 2025 (06:43 IST)
Kerala Weather Updates

Kerala Weather Live Updates: സംസ്ഥാനത്ത്, പ്രത്യേകിച്ച് വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Kerala Weather News in Malayalam: 
 
03.00 PM: തെക്കു കിഴക്കന്‍ ഉത്തര്‍പ്രദേശിനു മുകളില്‍ തീവ്രന്യുനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത. ജൂലൈ 17, 19, 20 തീയതികളില്‍ അതിതീവ്ര മഴയ്ക്കും; ജൂലൈ 17 മുതല്‍ 21 വരെ അതിശക്തമായ / ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഇന്ന് (17/07/2025) മുതല്‍ 21/07/2025 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.
 
02.30 PM: മഴ മുന്നറിയിപ്പ് പുതുക്കി 
 
കേരളത്തില്‍ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. 
 
തൃശൂര്‍, പാലക്കാട്, മലപ്പുറം ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും. 
 
12.00 PM: അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെയും  (IDRB), കേന്ദ്ര ജല കമ്മീഷന്റെയും (CWC) താഴെ പറയുന്ന നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക
 
ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട്: കോരപ്പുഴ (കൊള്ളിക്കല്‍ സ്റ്റേഷന്‍), കുറ്റ്യാടി (കുറ്റ്യാടി സ്റ്റേഷന്‍) - CWC 
 
കണ്ണൂര്‍: പെരുമ്പ (കൈതപ്രം സ്റ്റേഷന്‍)

കാസര്‍ഗോഡ്: ഷിറിയ (അംഗഡിമൊഗര്‍ സ്റ്റേഷന്‍), ഉപ്പള (ഉപ്പള സ്റ്റേഷന്‍), നിലേശ്വരം (ചായോം റിവര്‍  സ്റ്റേഷന്‍), മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍), ഷിറിയ (പുത്തിഗെ സ്റ്റേഷന്‍)

മഞ്ഞ അലര്‍ട്ട്
 
വയനാട്: കബനി (മുത്തങ്ങ  സ്റ്റേഷന്‍)
 
കോഴിക്കോട്:  കോരപ്പുഴ (കുന്നമംഗലം സ്റ്റേഷന്‍)
 
കണ്ണൂര്‍: അഞ്ചരക്കണ്ടി (കണ്ണവം സ്റ്റേഷന്‍ & മെരുവമ്പായി സ്റ്റേഷന്‍), കവ്വായി (വെള്ളൂര്‍ റിവര്‍ സ്റ്റേഷന്‍) 
 
കാസര്‍ഗോഡ് : ഉപ്പള (ആനക്കല്‍ സ്റ്റേഷന്‍), ചന്ദ്രഗിരി (പള്ളങ്കോട് സ്റ്റേഷന്‍), കാര്യംക്കോട് (ഭീമനാടി സ്റ്റേഷന്‍)
 
യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം.
 
07.00 AM: കോഴിക്കോട് കുറ്റ്യാടി, തൊട്ടില്‍പ്പാലം, കടന്ത്രറ പുഴ, പശുക്കടവ് പുഴകളില്‍ മലവെള്ളപ്പാച്ചില്‍.
 
താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളില്‍ അത്യാവശ്യ വാഹനങ്ങള്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കൂ. ഭാരവാഹനങ്ങള്‍ കടത്തിവിടില്ല.
 
06.45 AM: ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട്. 
 
ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 
 
06.30 AM: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി. കോഴിക്കോട് ജില്ലയില്‍ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 
 
06.15 AM: കാസര്‍ഗോഡ് ജില്ലയില്‍ ഹോസ്ദുര്‍ഗ് താലൂക്ക്, തുരുത്തി വില്ലേജ്, കുളങ്ങാട്ട് മല, ഇടിഞ്ഞ് നാല് വീടുകളിലെ പതിനഞ്ചോളാം പേരെ ബന്ധു വീടുകളിലേക്കു മാറ്റി പാര്‍പ്പിച്ചിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

School Holiday: തൃശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ്..; ഈ ജില്ലകളില്‍ നാളെ അവധി