Publish Date: Wed, 22 Jun 2022 (18:25 IST)
Updated Date: Wed, 22 Jun 2022 (18:28 IST)
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. മൂന്നുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായി മഴപെയ്യാനാണ് സാധ്യത. 24 മണിക്കൂറില്‍ 115.5 മില്ലീമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയാണുള്ളത്.
അതേസമയം നാളെയും മൂന്നുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.